SignIn
Kerala Kaumudi Online
Monday, 02 November 2026 1.46 PM IST

പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ മികച്ച സമയം; ഓരോ ദിർഹത്തിനും കൂടുതൽ തുക

money-exchange
പ്രതീകാത്മക ചിത്രം

അബുദാാബി: ഏഷ്യൻ കറൻസികളുടെ മൂല്യത്തകർച്ച യുഎഇയിലെ പ്രവാസികൾക്ക് ഗുണകരമാവുന്നു. നാട്ടിലേയ്ക്ക് പണമയക്കുന്നവർക്ക് ഓരോ ദിർഹത്തിനും കൂടുതൽ തുക ലഭിക്കുന്നു എന്നതാണ് നേട്ടം. ഇന്ത്യൻ രൂപ, പാകിസ്ഥാനി രൂപ, ഫിലിപ്പീൻസ് പെസോ എന്നിവ ഇതുവരെയുള്ള ഏറ്റവും താഴ്‌ന്ന നിരക്കിലേയ്ക്ക് പോകുന്നുവെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ കുറവും, യുഎസ് ട്രഷറി ബോണ്ട് ആദായനിരക്കുകളിലുണ്ടായ വലിയ ഇടിവുമാണ് ഇതിന് കാരണമായത്. നിലവിൽ ഒരു ദിർഹത്തിന് 25.95 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. മുൻ സെഷനിൽ ഇത് 25.83 രൂപയായിരുന്നു. ഇതനുസരിച്ച്, 38.71 ദിർഹത്തിന് ഇന്ത്യൻ പ്രവാസികൾക്ക് 1000 രൂപ ലഭിക്കും.

ദിർഹത്തിനെതിരെ പെസോയും ദു‌ർബലമാവുന്നുവെന്നാണ് റിപ്പോർട്ട്. നിലവിൽ പെസോയ്ക്ക് 17.26 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണവിലയിലെ വർദ്ധനവ് ഏഷ്യൽ രാജ്യങ്ങളുടെ കറൻസികൾക്ക് തിരിച്ചടിയാവുകയാണെന്നാണ് വിലയിരുത്തൽ. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങൾ ഉയർന്ന ഇറക്കുമതി ചെലവ് നേരിടുന്നതും തിരിച്ചടിയാവുന്നു. ഈ വർഷം പെസോ എട്ട് ശതമാനത്തിലധികം ഇടിവാണ് നേരിട്ടത്. ഏഷ്യയിൽ ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട കറൻസിയും പെസോയാണ്.

നവംബർ രണ്ടിന് രാവിലെ 9:00 മണി വരെയുള്ള വിനിമയ നിരക്കുകൾ:

  • ഇന്ത്യൻ രൂപ: 25.83 - ഇന്നലത്തെ നിരക്കിനേക്കാൾ കരുത്താർജ്ജിച്ചു
  • പാകിസ്ഥാൻ രൂപ: 76 - ഇന്നലത്തെ നിരക്കിനേക്കാൾ കുറഞ്ഞു
  • ഫിലിപ്പീൻ പെസോ: 17.26 - ഇന്നലത്തെ നിരക്കിൽ മാറ്റമില്ല

English Summary

The weakening of Asian currencies against the UAE dirham is benefiting expatriates sending money home. The Indian rupee has fallen to around 25.95 per dirham, increasing remittance value. The Pakistani rupee and Philippine peso have also weakened. Rising oil prices, higher import costs and movements in US bond yields are among the factors affecting Asian currencies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE DIRHAM EXCHANGE RATE, INDIAN RUPEE VS UAE DIRHAM, UAE MONEY TRANSFER RATE, GULF MALAYALI CURRENCY NEWS, UAE PRAVASI REMITTANCE RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360