SignIn
Kerala Kaumudi Online
Friday, 31 July 2026 4.17 PM IST

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: യുഎഇയിൽ ഓഗസ്റ്റ് മാസം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
യുഎഇ

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് ഏറെ ശ്രദ്ധേയമായ മാസമായി മാറുകയാണ്. പ്രവചനാതീതമായ വേനൽക്കാല കാലാവസ്ഥ, പുതിയ മാളിന്റെ ഉദ്ഘാടനം, വിമാന കമ്പനികളുടെ നിയന്ത്രണം , പുതിയ അദ്ധ്യേയന വർഷത്തിലേക്കുള്ള കാത്തിരിപ്പ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അതിനാൽ ഓഗസ്റ്റ് മാസം യുഎഇയിലുള്ള പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പൊതു അവധി: മുഹമ്മദ് നബിയുടെ ജന്മദിനം

യുഎഇയിൽ പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് മാസം അവധി ലഭിക്കും. ഇസ്ലാമിക കലണ്ടറിലെ റബി അൽ അവ്വൽ 12-ാം ദിവസവുമായി ബന്ധപ്പെട്ട് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച ആയിരിക്കും ഇത്.

മഴയും പൊടിക്കാറ്റും

40°ന് മുകളിൽ താപനില ഉയർന്നിട്ടും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ ഉച്ചകഴിഞ്ഞ് മിതമായ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ കാലയളവിൽ മിക്ക ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർ‌ട്ട്.

സമ്മർ റെസ്റ്റോറന്റ് വീക്ക്

ദുബായ് സമ്മർ സർപ്രൈസസ് പ്രോഗ്രാമിന്റെ ഭാഗമായ സമ്മർ റെസ്റ്റോറന്റ് വീക്ക് 2026 ഓഗസ്റ്റ് 2 ന് അവസാനിക്കും.

ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ

ഗ്രേറ്റ് ദുബായ് സമ്മർ സെയിലാണ് അടുത്തത്. 1000 ത്തിലധികം ബ്രാൻഡുകളിൽ 80 ശതമാനം വരെ കിഴിവുകൾ ലഭിക്കും. ഫ്ലാഷ് സെയിൽ 90 ശതമാനം വരെ കുറയും. ഓഗസ്റ്റ് 30 വരെയാണ് ദുബായ് സമ്മർ സെയിലിൽ പങ്കെടുക്കാനുള്ള അവസരം.

എയർലൈൻ നിയന്ത്രണങ്ങൾ

എയർ ഫ്രാൻസ് മേഖലയിൽ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ നീട്ടിയിട്ടുണ്ടെന്നാണ് വിവരം. വിമാനങ്ങൾ ഓഗസ്റ്റ് 11 ന് തുടങ്ങും. ഏജിയൻ എയർലൈൻസ് 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച വരെ ദുബായിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു. കെഎൽഎം അതിന്റെ സർവ്വീസ് സസ്പെൻഷനുകളും ഈ മാസത്തേയ്ക്ക് നീട്ടിവച്ചിട്ടുണ്ട്. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സിന്റെയും ഇത്തിഹാദിന്റെയും മിക്ക പ്രധാന റൂട്ടുകളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പുതിയ കമ്മ്യൂണിറ്റി മാൾ

ദുബായിൽ നാദ് അൽ ഷെബ ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ദി ഗ്രാൻഡ് ഓഗസ്റ്റ് 19 ന് തുറക്കും. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ആരോഗ്യ സംരക്ഷണം മുതൽ എല്ലാം സേവനങ്ങളും ഈ കമ്മ്യൂണിറ്റി മാളിൽ ലഭിക്കും.

പുതിയ അദ്ധ്യേയനവർഷം

വേനൽക്കാല അവധിയ്ക്ക് ശേഷം യുഎഇയിൽ പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്‌കൂളുകളും ഓഗസ്റ്റ് 31 തിങ്കളാഴ്ച പുതിയ അദ്ധ്യേയന വർഷത്തിലേയ്ക്ക് കടക്കും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടറിന്റെ ഭാഗമായാണ് ഈ മാറ്റം.

English Summary

UAE residents anticipate a busy August 2026, marked by a public holiday for Prophet Muhammad's birthday on the 25th. Unstable weather, including rain, is expected early in the month. The Great Dubai Summer Sale continues until August 30, offering significant discounts. Some airlines face suspensions. A new community mall opens on August 19, and schools resume for the new academic year on August 31.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE AUGUST MONTH, UAE NEWS, PRAVASI, GULFNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360