SignIn
Kerala Kaumudi Online
Thursday, 30 July 2026 11.12 AM IST

പ്രവാസികൾക്ക് ഓഗസ്റ്റ് മൂന്നുവരെ ആശ്വാസം; യുഎഇയിൽ നിങ്ങൾ ആഗ്രഹിച്ച മാറ്റം ഇന്ന് മുതൽ

uae-climate-change
യുഎഇ

അബുദാബി: ജൂൺ, ജൂലായ് മാസമായതോടെ യുഎഇയിൽ കൊടും ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ശൈത്യകാലത്തിന്റെ ആശ്വാസത്തിൽ നിന്ന് വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവരെല്ലാം ഏറെ കഷ്‌ടപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസികൾ ഇത്തരത്തിൽ കൊടുംചൂടിൽ വെന്തുരുകി തൊഴിൽ ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ യുഎഇയിലെ താമസക്കാ‌ർക്ക് ആശ്വാസം ലഭിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വരുന്ന കുറച്ച് ദിവസം രാജ്യത്തുടനീളം മഴ ലഭിക്കാൻ പോവുകയാണ്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്‌ച വരെയാണ് മഴ ലഭിക്കുക. രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എൽ നിനോ പ്രതിഭാസമാണ് പെട്ടെന്നുള്ള ഈ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകനായ അഹമ്മദ് ഹബീബ് ഒരു ഗൾഫ് മാദ്ധ്യമത്തോട് പറഞ്ഞു.

എൽ നിനോ പ്രതിഭാസം യുഎഇയുടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഈർപ്പം വർദ്ധിക്കാൻ ഇത് കാരണമാകുന്നു. ജൂൺ മുതൽ സെപ്‌തംബർ വരെ യുഎഇയിൽ വേനൽക്കാലമാണ്. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ശരത്‌കാലമാണ്.

ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുജൈറ, റാസൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ പർവതങ്ങളിലും തീരദേശ പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴ ലഭിക്കും. ഇന്ന് രാജ്യത്തെ തീരദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസും താഴ്‌ന്ന താപനില 29 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഉൾപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസ് മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. പർവത പ്രദേശങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില.

English Summary

The UAE is set to receive rain and cloudy weather over the next few days, bringing relief from extreme summer heat. Experts link the weather change to the El Niño phenomenon, though temperatures are still expected to reach up to 48°C inland.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE NEWS MALAYALAM, PRAVASI VARTHAKAL, PRAVASI MALAYALI, MALAYALI IN GULF, UAE MALAYALAM VARTHAKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360