SignIn
Kerala Kaumudi Online
Sunday, 06 September 2026 1.27 AM IST

ഡിഎംകെ മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്‌‌ഡ്

d

ചെന്നൈ: ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ കെ.എൻ നെഹ്റുവിന്റെയും സഹോദരൻ കെ.എൻ രവിചന്ദ്രയുടെയും വസതിയിലും 19 സ്ഥാപനങ്ങളിലും ഡയറക്ടറേറ്റ് ഒഫ് വിജിലൻസ് ആൻഡ് കറപ്ഷൻ ഇന്നലെ റെയ്ഡ് നടത്തി. പുലർച്ചെ ആരംഭിച്ച റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. ആൽവാർപേട്ടിലെയും തിരുച്ചിറപ്പള്ളിയിലെയും നെഹ്‌റുവിന്റെ വസതി, ആർ.എ. പുരത്തെ രവിചന്ദ്രന്റെ വീട്, അഡയാറിലെ രവിചന്ദ്രനുമായി ബന്ധപ്പെട്ട ഓഫീസ്, കൂടാതെ തിരുവാൻമിയൂർ, അണ്ണാ നഗർ, ചെന്നൈയിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

വിവിധ സ്ഥാപനങ്ങളിൽ നിന്ന് പാർട്ടി ഫണ്ട് ശേഖരിച്ചതുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു റെയ്ഡ്. ഇതേ പരാതിയിൽ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. 1,020 കോടിയുടെ പണമിടപാടുകൾ നടന്നെന്നാണ് ഇ.ഡിയുടെ ആരോപണം. തിരുച്ചിറപ്പള്ളിയിലെ നെഹ്‌റുവിന്റെ വസതിയിൽ നടന്ന വിജിലൻസ് റെയ്ഡിൽ പ്രതിഷേധിച്ച് പ്രവർത്തകർ രംഗത്തെത്തി. വീടിനു പുറത്ത് തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ അന്വേഷണ സംഘത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഭരണകക്ഷിയായ ടി.വി.കെയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഈ പരിശോധനയെ രാഷ്ട്രീയ നാടകമാക്കി മാറ്റിയെന്ന് അവർ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DMK, RAID, LATETSNEWS, TAMILNADU, VIGILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360