SignIn
Kerala Kaumudi Online
Monday, 15 June 2026 4.53 PM IST

പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് അന്തരിച്ചു

READ ENGLISH VERSION
indira-lankesh

ബംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അന്തരിച്ച പ്രശസ്‌ത കന്നഡ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി ലങ്കേഷിന്റെ ഭാര്യയാണ്. മകൾ കവിത ലങ്കേഷിനും മകൻ ഇന്ദ്രജിത്ത് ലങ്കേഷിനും കുടുംബത്തിനുമൊപ്പമാണ് ഇന്ദിര താമസിച്ചിരുന്നത്. 2017 സെപ്‌തംബറിൽ അവരുടെ മൂത്ത മകൾ എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷ് ഒരുസംഘം വെടിവച്ച് കൊല്ലപ്പെടുത്തിയിരുന്നു.

1943 ജൂൺ രണ്ടിന് ശിവമോഗയിൽ ജനിച്ച ഇന്ദിര 1960ലാണ് പി ലങ്കേഷിനെ വിവാഹം ചെയ്‌തത്. ശേഷം ബംഗളൂരുവിലേക്ക് താമസം മാറി. ജോലി രാജിവച്ച് ലങ്കേഷ് സിനിമകളും നാടകങ്ങളും നിർമിക്കാൻ തുടങ്ങിയപ്പോൾ, വീട്ടിൽ സാരികൾ വിറ്റ് ഇന്ദിര ലങ്കേഷ് അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചു. പിന്നീട് 1979ൽ ഗാന്ധി ബസാറിൽ സാരി ഷോപ്പായ മയൂർ സിൽക്‌സ് ആൻഡ് ടെക്സ്റ്റൈൽസ് അവർ ആരംഭിച്ചു. നിരവധി ബുക്കുകൾ ഇന്ദിര ലങ്കേഷ് എഴുതിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIRA LANKESH, PASSES AWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360