ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽ നിന്ന് പങ്കെടുത്ത പുരോഹിതൻ വിജയ് കുമാർ ശർമ്മയുടെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമേരിക്കയെ ശക്തമായി വിമർശിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇറാന്റെ ശക്തിയെയും വിജയ് കുമാർ ശർമ്മ പ്രശംസിച്ചു.
'അവർ അമേരിക്കയെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. ഇറാനോട് നമ്മൾ നന്ദി പറയണം. അമേരിക്കയ്ക്ക് അതിന്റെ സ്ഥാനം കാണിക്കാൻ ആരെങ്കിലും വരുമെന്ന് വർഷങ്ങളോളം നമ്മൾ കാത്തിരുന്നതാണ്. ഇറാൻ അമേരിക്കയെ മുട്ടുകുത്തിച്ചു. ഹുസെെനിയത്ത് എന്നാൽ അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിൽക്കുക എന്നാണ്. അയത്തൊള്ള അലി ഖമനേയി എപ്പോഴും അടിച്ചമർത്തപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി നിലകൊണ്ടു'- അദ്ദേഹം കൂട്ടിച്ചേർത്തു.
कुद्स दिवस के एक कार्यक्रम में पंडित विजय कुमार शर्मा का एक वीडियो वायरल हो गया है, जिसमें उन्होंने अमेरिकी प्रभाव के खिलाफ ईरान के प्रतिरोध का समर्थन किया है. अपने भाषण में उन्होंने कहा कि बहुत से लोग लंबे समय से किसी ऐसे व्यक्ति का इंतजार कर रहे थे जो "अमेरिका को घुटनों पर ला… pic.twitter.com/HFdBU9csKX
— State Mirror Hindi (@statemirrornewz) July 4, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |