SignIn
Kerala Kaumudi Online
Sunday, 21 June 2026 10.39 PM IST

ബംഗളൂരുവിന്റെ സ്ഥാനം നഷ്ടമാകുമെന്ന് പഠനം; പകരമാകാന്‍ നിരവധി നഗരങ്ങള്‍ സജ്ജം

bengaluru

ബംഗളൂരു: ഇന്ത്യയിലെ സിലിക്കണ്‍ വാലി, ഐടി മേഖലയിലും അനുബന്ധ സെക്ടറുകളിലും ഉണ്ടായ വികസനമാണ് ബംഗളൂരുവിനെ ഈ പേരിന് അര്‍ഹരാക്കിയത്. നിരവധി വന്‍കിട കമ്പനികളാണ് ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് ബംഗളൂരുവിലെത്തി ജോലി ചെയ്യുന്നത്. ഐടി, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വലിയ കുതിപ്പാണ് ബംഗളൂരു കേന്ദ്രീകരിച്ച് നടക്കുന്നത്.

എന്നാല്‍ ഐടി, എഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബംഗളൂരുവിന്റെ കുത്തക ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ നിരവധി നഗരങ്ങള്‍ ഈ മേഖലയിലേക്ക് കൂടുതലായി കടന്നുവരികയാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഈ നഗരങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാരുകള്‍ വലിയ പിന്തുണ നല്‍കുന്നുമുണ്ട്. ബംഗളൂരുവിലെ ഗതാഗതപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ കമ്പനികളെ മറ്റ് നഗരങ്ങളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.

മുംബയ്, പൂനെ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളും ടയര്‍ ടൂ നഗരങ്ങളായ ലക്‌നൗ, ജയ്പൂര്‍, ഇന്‍ഡോര്‍, പട്‌ന, നാഗ്പൂര്‍, കോയമ്പത്തൂര്‍ എന്നിവയും ഐടി മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുകയും അതിനുള്ള അടിസ്ഥാന സൗകര്യവും പശ്ചാത്തല വികസനവും ശക്തിപ്പെടുത്തുന്നുമുണ്ട്. എഐ പഠിച്ചവരില്‍ അഞ്ചില്‍ ഒരാള്‍ ടയര്‍ 2 നഗരങ്ങളായ ലക്നൗ, ജയ്പൂര്‍, പട്‌ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, നാഗ്പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത് എന്നാണ് സ്‌കേലര്‍ നടത്തിയ ഇന്ത്യ എഐ വര്‍ക്ക്ഫോഴ്സ് റിപ്പോര്‍ട്ട് പറയുന്നത്.

എല്ലാ മേഖലയിലെയും പ്രൊഫഷണലുകള്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും മറ്റും എഐയെ ഉപയോഗിക്കുന്നുണ്ടെന്നത് ഭാവിയില്‍ എഐ എത്രത്തോളം ഒഴിവാക്കാന്‍ കഴിയാത്തതാണെന്നതിന് തെളിവായും സംസ്ഥാനങ്ങള്‍ കാണുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BENGALURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360