SignIn
Kerala Kaumudi Online
Sunday, 21 June 2026 2.02 PM IST

ട്രെയിനിലെ വാഷ്‌ബേസിന് താഴെ ഒരനക്കം; പിന്നാലെ കണ്ടെത്തിയത് ഉഗ്രവിഷമുള്ള മൂർഖനെ

snake

ലക്‌നൗ: ട്രെയിനിനുള്ളിൽ നിന്ന് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി അധികൃതർ. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 11801 ഗ്വാളിയോർ - പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് ട്രെയിൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്കിടെ ജീവനക്കാർ ഒരു മൂർഖൻ പാമ്പ് പാളത്തിൽ നിന്ന് ട്രെയിനിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ടു.

ഉടൻതന്നെ ജീവനക്കാർ എല്ലാ കോച്ചുകളിലും പരിശോധന നടത്തുകയായിരുന്നു. പിന്നാലെയാണ് വാഷ്ബേസിന് താഴെനിന്ന് പാമ്പിനെ കണ്ടെത്തിയത്. വിവരം ജീവനക്കാർ ആർപിഎഫിനെയും റെയിൽവേ ഉദ്യോഗസ്ഥരെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി വാഷ്ബേസിന് താഴെയുള്ള ഭാഗം പൊളിച്ചാണ് മൂർഖനെ പുറത്തെടുത്തത്. പാമ്പിനെ സുരക്ഷിതമായി മറ്രൊരു സ്ഥലത്ത് തുറന്നുവിട്ടെന്നാണ് റിപ്പോർട്ട്.

'ഒരു പാമ്പ് ട്രെയിനിനുള്ളിൽ ഇഴഞ്ഞുകയറുന്നതായി ജീവനക്കാർക്ക് തോന്നി. ഉടൻ തന്നെ ജീവനക്കാർ എല്ലാ കോച്ചിലും തെരച്ചിൽ നടത്തുകയായിരുന്നു. ആദ്യം ഒന്നും കണ്ടെത്തിയില്ല. എന്നാൽ കോച്ചിന്റെ വാഷ്ബേസിനുകൾക്ക് താഴേ ടോർച്ച് അടിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഒരനക്കം ശ്രദ്ധിച്ചത്. വാഷ്ബേസിന് താഴെയുള്ള പാളിക്ക് ഉള്ളിലായിരുന്നു പാമ്പ്'- നോർത്ത് സെൻട്രൽ റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COBRA, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360