SignIn
Kerala Kaumudi Online
Sunday, 21 June 2026 11.31 PM IST

സിബിഎസ്ഇ പുനർമൂല്യ നിർണയ ഫലം പ്രഖ്യാപിച്ചു,​ പുറത്തുവന്നത് അപേക്ഷിച്ച 87 ശതമാനം പേരുടെ ഫലം

cbse-

ന്യൂഡൽഹി; സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ,​ റീ വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ലഭിച്ച അപേക്ഷകളിൽ 87 ശതമാനം പേരുടെ ഫലമാണ് പ്രഖ്യാപിച്ചവയിൽപ്പെടുന്നത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാ‌ർത്ഥികൾക്ക് ഫലം പരിശോധിക്കാം. results. digilocker. gov. in എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷയുടെ സ്റ്രാറ്റസ് ലഭ്യമാകുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CBSE, CBSE 12TH REVALUATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360