
ടെൽ അവീവ്: ഭൗതിക ശാസ്ത്ര രംഗത്തെ വുൾഫ് പ്രൈസിന് അർഹനായി ഇന്ത്യൻ-അമേരിക്കൻ ഗവേഷകൻ പ്രൊഫ. ജൈനേന്ദ്ര കെ. ജെയ്ൻ. ജെറുസലേമിൽ നടന്ന ചടങ്ങിൽ ഇസ്രയേലി പ്രസിഡന്റ് ഐസക് ഹെർസോഗ് പുരസ്കാരം സമ്മാനിച്ചു. ഭൗതിക ശാസ്ത്ര വുൾഫ് പ്രൈസ് നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ജെയ്ൻ.
ജെയിംസ് പി. ഐസൻസ്റ്റെയ്ൻ (യു.എസ്), മൊർദെഹായ് ഹെയ്ബ്ലം (ഇസ്രയേൽ) എന്നിവരും അദ്ദേഹത്തിനൊപ്പം പുരസ്കാരം നേടി. സമ്മാനത്തുകയായ ഒരു ലക്ഷം ഡോളർ മൂവരും ചേർന്ന് പങ്കിട്ടു. ക്വാണ്ടം ഫിസിക്സിൽ നാഴികക്കല്ലായി മാറിയ 'കോംപസിറ്റ് ഫെർമിയോണി'ന്റെ കണ്ടെത്തലിനാണ് ജെയ്നെ തേടി അംഗീകാരമെത്തിയത്.
രാജസ്ഥാൻ സ്വദേശിയായ ജെയ്ൻ ഐ.ഐ.ടി കാൺപ്പൂരിലെ പഠനത്തിന് ശേഷം യു.എസിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കുകയായിരുന്നു. 12 -ാം വയസിലുണ്ടായ അപകടത്തെ തുടർന്ന് കാൽ നഷ്ടപ്പെട്ട അദ്ദേഹം കൃത്രിമ കാലിന്റെ സഹായത്തോടെയാണ് പരിമിതികളെ മറികടന്നത്. ഇസ്രയേലിലെ വുൾഫ് ഫൗണ്ടേഷൻ നൽകുന്ന വുൾഫ് പ്രൈസ്, നോബലിന് ശേഷമുള്ള ഏറ്റവും വലിയ ശാസ്ത്ര അംഗീകാരങ്ങളിലൊന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |