SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.51 AM IST

ഡൽഹിയിലെ പടക്ക നിരോധനത്തിന് ഇളവ് ദീപാവലിക്ക് രണ്ടുദിവസം പൊട്ടിക്കാം: സുപ്രീംകോടതി

READ ENGLISH VERSION
s

ന്യൂഡൽഹി: ചോട്ടി ദീപാവലി ദിനമായ 7നും ദീപാവലി ദിവസമായ 8നും ഡൽഹിയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യതലസ്ഥാനത്തെ പടക്ക നിരോധത്തിൽ ഇളവു നൽകിയത്. 7ന് രാവിലെ 6 മുതൽ രാത്രി 8 വരെയും 8ന് രാവിലെ 7 മുതൽ രാത്രി 10 വരെയും പടക്കം പൊട്ടിക്കാം.

പടക്ക വ്യാപാരികളുടെ ലൈസൻസ് താത്കാലികമായി പുനഃസ്ഥാപിച്ചു. ഓൺലൈൻ വില്പന പാടില്ല. പടക്ക വ്യാപാരികൾ നൽകിയ ഹർജിയിലാണിത്. അതേസമയം,ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. വായു നിലവാര സൂചിക 'വളരെ മോശം' വിഭാഗത്തിലെ 400 കടന്നു. ഐ.ടി.ഒ മേഖലയിൽ 430 ആണ് ഇന്നലെ രേഖപ്പെടുത്തിയത്. വായു മലിനീകരണം നിയന്ത്രണത്തിലാക്കാൻ കടുത്ത നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചു തുടങ്ങി. നിയമലംഘകരിൽ നിന്ന് ഇതുവരെ 68.4 ലക്ഷം രൂപ പിഴയീടാക്കി.

അതിവേഗ

ഇടപെടലില്ല

ബി.എസ് 1,2,3 ഇനത്തിൽപ്പെട്ട അന്യസംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾക്ക് 2027 ജനുവരി 31 വരെ ഡൽഹിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ഈ നടപടിയിൽ അടിയന്തര സ്വഭാവത്തോടെ ഡൽഹി ഹൈക്കോടതി ഇന്നലെ ഇടപെട്ടില്ല. ഡൽഹി സർക്കാരിന് നോട്ടീസ് അയക്കാൻ ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദിയോ സാംബ്രെ,ജസ്റ്റിസ് സഞ്ജയ് ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അഭിഭാഷകനായ ഗുർമുഖ് ദാസ് കോഹ്‌ലി സമ‌ർപ്പിച്ച ഹർജി 27ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN FIRE CRACKERS, DEEPAWALI, DELHI, SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360