SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.50 AM IST

സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ ഓൺസ്‌ക്രീൻ മൂല്യനിർണയം ഒഴിവാക്കാൻ ആലോചന

exam

ന്യൂഡൽഹി: 12-ാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ ഓൺസ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം ഒഴിവാക്കാൻ സി.ബി.എസ്.ഇ ആലോചന. ഒ.എസ്.എം സംവിധാനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണിത്. സി.ബി.എസ്.ഇ ജനറൽ ബോഡി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

കഴിഞ്ഞ അദ്ധ്യയനവർഷമാണ് പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനു ഡിജിറ്റൽ സംവിധാനം നടപ്പാക്കിയത്. ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്ത് ഓൺലൈൻ സംവിധാനത്തിലൂടെ അദ്ധ്യാപകർ മൂല്യനിർണയം നടത്തുന്നതായിരുന്നു രീതി. എന്നാൽ സ്‌കാൻ ചെയ്ത പകർപ്പുകളിൽ പിഴവുകൾ, പേജുകൾ നഷ്ടപ്പെടൽ, മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് ലഭിക്കൽ തുടങ്ങിയ പരാതികൾ വ്യാപകമായി ഉയർന്നു. ചില ഉത്തരങ്ങൾ ശരിയായി വിലയിരുത്തിയില്ലെന്നും ആക്ഷേപമുണ്ടായി.

ആദ്യം പരാതികൾ തള്ളിയെങ്കിലും സി.ബി.എസ്.ഇ പിന്നീട് വീഴ്ചകൾ അംഗീകരിച്ചു. തുടർന്ന് പിഴവുകൾ പരിശോധിക്കാനും പുനർമൂല്യനിർണയത്തിന് പ്രത്യേക സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഒ.എസ്.എം സംവിധാനവുമായി ബന്ധപ്പെട്ട വീഴ്ചകളെക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.


അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനനം കൈക്കൊള്ളാനുള്ള വാർഷിക ജനറൽ ബോഡി യോഗം എന്നു ചേരുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE.JPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360