
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പ്രധാനമന്ത്രി പദത്തിലെത്തിയതും നിലനിൽക്കുന്നതും വിദേശ സഹായത്തോടെയാണെന്ന് രാഹുൽ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നിൽ വിദേശശക്തികളാണെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം.
'വിദേശ സഹായം മൂലമാണ് മോദി പ്രധാനമന്ത്രിയായതും തുടരുന്നതും. പ്രധാനമന്ത്രിയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും നിയന്ത്രിക്കുന്നതും പിന്തുണയ്ക്കുന്നതും വിദേശികളാണ്. വിദേശ സമൂഹമാദ്ധ്യമങ്ങൾ താങ്കളെ പൂർണമായി പിന്തുണയ്ക്കുന്നു. എക്‌സിൽ രാഹുൽ കുറിച്ചു. ഇതേക്കുറിച്ച് തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |