SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.51 AM IST

സെൻസറിന് സമർപ്പിച്ച ശേഷം സിനിമകളിൽ മാറ്റം പാടില്ല

ന്യൂഡൽഹി:സെൻസർ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച ശേഷം സിനിമകളിൽ പരിഷ്‌കാരങ്ങൾ അനുവദിക്കില്ലെന്ന് ചലച്ചിത്ര നിർമ്മാതാക്കൾക്ക് കേന്ദ്ര സെൻസർ ബോർഡിന്റെ നിർദ്ദേശം. മുൻകൂട്ടി നിശ്ചയിച്ച റിലീസ് തീയതിക്കുള്ളിൽ പെട്ടെന്ന് സെൻസർ ചെയ്‌ത് നൽകാനാകില്ലെന്നും ബോർഡ് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

സർട്ടിഫിക്കറ്റിന് സമർപ്പിച്ച ശേഷം ഗ്രാഫിക്സ്, ശീർഷകങ്ങൾ, ക്രെഡിറ്റുകൾ, സബ്ടൈറ്റിലുകൾ, പശ്ചാത്തല സംഗീതം, ശബ്ദ മിശ്രണം തുടങ്ങിയവ അനുവദിക്കില്ല. അപൂർണമായ, ജോലികൾ ബാക്കിയുള്ള പ്രിന്റുകൾ സമർപ്പിക്കരുത്. തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന പ്രിന്റ് ആകണം സമർപ്പിക്കേണ്ടത്. ബോർഡ് സാക്ഷ്യപ്പെടുത്തിയ പ്രിന്റേ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, CINEMA, CENSORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360