
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ കാലാവധി ജനുവരി വരെ നീട്ടി. സമിതി, റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ജൂലായിലാണ് മോദി സർക്കാർ ഉന്നതാധികാര സമിതിയെ നിയമിച്ചത്. ഒക്ടോബറോടെ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം.
നീറ്റ് പി.ജി പരീക്ഷയിലെ ചോദ്യങ്ങൾ പുറത്തുവിട്ടാൽ എന്താണ് പ്രശ്‌നമെന്ന് സുപ്രീംകോടതി ഇന്നലെ പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനോട് (എൻ.ബി.ഇ.എം.എസ്) ചോദിച്ചു. ഡെമൊക്രാറ്റിക് മെഡിക്കൽ അസോസിയേഷൻ സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചോദ്യങ്ങൾ പുറത്തുവന്നാൽ കോച്ചിംഗ് സെന്ററുകൾ അതുപയോഗിച്ച് ക്വസ്റ്റ്യൻ ബാങ്കുകൾ തയ്യാറാക്കുമെന്നും വിദ്യാർത്ഥികൾ ഉത്തരങ്ങൾ കാണാതെ പഠിച്ചു വരുന്ന സാഹചര്യമുണ്ടാകുമെന്നും ഏജൻസി അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |