SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.51 AM IST

ടെലിവിഷൻ താരം അനുജ് അന്തരിച്ചു

gf

മുംബയ്: ടെലിവിഷൻ താരം അനുജ് താക്കൂർ (33) അന്തരിച്ചു. ഉറക്കത്തിലുണ്ടായ അപസ്മാരമാണ് മരണകാരണമെന്നാണ് വിവരം. ധൂം മച്ചാവോ ധൂം, ബന്ധൻ സാഥ് ജൻമോൻ കാ, ബീന്ദ് ബനൂഗാ ഘോഡി ചഡൂംഗ എന്നീ ഷോകളിലൂടെ ശ്രദ്ധേയനായ അനുജിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രപേഷ് സൊനാറാണ് ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചത്.

എല്ലാ ദിവസവും രാവിലെ 4.30ന് ഉറക്കമുണരുന്നയാളാണ് അനുജെന്ന് രൂപേഷ് പറയുന്നു. തുടർന്ന് ജോഗിംഗ് ഉൾപ്പെടെയുള്ള വ്യായാമം ചെയ്യും. എന്നാൽ മരണദിവസം അനുജ് രാവിലെ ഉറക്കമുണരാത്തതിനെത്തുടർന്ന് അമ്മ മുറിയിലെത്തിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടതിയതെന്നും രൂപേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANUJ THAKUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360