SignIn
Kerala Kaumudi Online
Tuesday, 23 June 2026 11.31 PM IST

ദേശീയപാതയിൽ പാലം തകർന്ന് ട്രക്ക് നദിയിലേക്ക് വീണു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

truck-collapse

ഷിംല: ഹിമാചലിൽ ദേശീയപാതയിൽ പാലം തകർന്ന് ട്രക്ക് നദിയിലേക്ക് വീണു. കനൗർ ജില്ലയിൽ ദേശീയപാത 5ലാണ് ‌ഞെട്ടിക്കുന്ന അപകടം ഉണ്ടായത്. സത്‌ലജ് നദിയുടെ കുറുകെ തീർത്ത ബെയ്‌ലി പാലമാണ് ട്രക്ക് മുന്നോട്ടുപോകുന്നതിനിടെ തകർന്നുവീണത്. നദിയിൽ വെള്ളം കുറവായതിനാൽ വലിയ അപകടം ഒഴിവായി. ഉയരത്തിൽനിന്നും വീണെങ്കിലും ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടു. 190 അടി നീളമുള്ള പാലമാണ് തകർന്നത്. ഡ്രൈവർക്ക് നേരിയ പരിക്ക് മാത്രമാണുള്ളതെന്നാണ് വിവരം.

റെക്കോംഗിനും തപ്രിക്കുമിടയിൽ ദേശീയപാതയിലുള്ള പാലമാണ് തകർന്നത്. ട്രക്ക് പാലത്തിൽ കയറി മറുവശം എത്തുന്നതിന് തൊട്ടുമുൻപാണ് തകർന്നുവീണത്. ട്രക്കിൽ ഓവർലോഡായിരുന്നെന്നാണ് വിവരം. അപകടത്തെതുടർന്ന് ഇതുവഴി ഗതാഗത കുരുക്കുണ്ടായി. പിന്നീട് വിവിധ വഴികളിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. പ്രദേശത്ത് മലയിടിച്ചിൽ രൂക്ഷമായതോടെ ഗതാഗത തടസം ഉണ്ടാകാതിരിക്കാനാണ് 2016ൽ ഈ പാലം തുറന്നത്. പ്രദേശത്ത് സ്ഥിരമായി യാത്രാ സംവിധാനമൊരുക്കാൻ ടണൽ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് അപകടം ഉണ്ടായത്. പാലം തകരാനുള്ള യഥാർത്ഥ കാരണം അന്വേഷണത്തിലൂടെയേ വ്യക്തമാകൂവെന്ന് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TRUCK DRIVER, BRIDGE COLLAPSE, HIMACHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360