
ന്യൂഡൽഹി: 'ഇന്ത്യ" മുന്നണിയുടെ പ്രതിഷേധം അരങ്ങേറുമ്പോൾ, 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഓർമ്മകൾ ഉയർത്തി തെരുവിലിറങ്ങി ബി.ജെ.പി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ പശ്ചിമ ഡൽഹിയിലെ ഹരി നഗറിൽനിന്ന് തിലക് നഗർ മെട്രോ സ്റ്റേഷൻ വരെ നടത്തിയ പ്രതിരോധ മാർച്ചിൽ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും സിഖ് സമൂഹാംഗങ്ങളും അണിനിരന്നു.
സിഖ് വിരുദ്ധ കലാപം നടന്ന നവംബർ ഒന്നിന് തന്നെ കോൺഗ്രസ് റാലി സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഹർഷ് മൽഹോത്ര, ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക, ബി.ജെ.പി എം.പി ബൻസുരി സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. സിഖ് സമൂഹത്തിന്റെ ശക്തമായ പങ്കാളിത്തവും മാർച്ചിനുണ്ടായിരുന്നു.
കറുത്ത ബാൻഡുകൾ ധരിച്ചെത്തിയ പ്രവർത്തകർ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. കൈകളിൽ ദേശീയ പതാകയും ബി.ജെ.പി പതാകകളുമേന്തിയായിരുന്നു പ്രകടനം. ആസൂത്രിത കൂട്ടക്കൊലയായിരുന്നെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |