SignIn
Kerala Kaumudi Online
Monday, 02 November 2026 3.45 AM IST

ഗ്യാനേഷിന്റെ രാജി ആദ്യപടി: രാഹുൽ

gyanesh-kumar

​ന്യൂ​ഡ​ൽ​ഹി​:​ ​'ഗ്യാ​നേ​ഷ് ​കു​മാ​റി​ന്റെ​ ​രാ​ജി​ക്കാ​യി​ ​പ്ര​തി​പ​ക്ഷം​ ​ന​ട​ത്തു​ന്ന​ത് ​രാ​ജ്യ​ത്തെ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​പ​ടി​യാ​ണ്.​ ​അ​ടു​ത്ത​ ​ല​ക്ഷ്യം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​അ​മി​ത് ​ഷാ​യും"-​ ​രം​ലീ​ലാ​ ​മൈ​താ​നി​യി​ൽ​ ​ആ​യി​ര​ങ്ങ​ളോ​ടാ​യി​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു. ഞ​ങ്ങ​ൾ​ ​മോ​ദി​ക്കും​ ​ഷാ​യ്‌​ക്കും​ ​പി​ന്നാ​ലെ​ ​വ​ന്ന് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​രാ​ജ്യ​ത്തി​ന് ​നീ​തി​ ​ഉ​റ​പ്പാ​ക്കും.​ ​

വോ​ട്ട് ​കൊ​ള്ള​ ​ന​ട​ത്തി​യ​ ​ഗ്യാ​നേ​ഷ് ​ ​ജ​യി​ലി​ൽ​ ​പോ​കും.​ ​ഇ​ത് ​​ ​രാ​ജ്യ​ദ്റോ​ഹ​മാ​ണ്.​ ​നി​യ​മ​ത്തി​ന്റെ​ ​ഭാ​ഷ​യി​ൽ​ ​'​അ​പൂ​ർ​വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വം".​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​മോ​ദി​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​അ​മി​ത് ​ഷാ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും​ ​ആ​കു​മാ​യി​രു​ന്നി​ല്ല. എ​ത്ര​ ​വ​ലി​യ​വ​നാ​യാ​ലും​ ​എ​ത്ര​ ​പ​ണ​വും​ ​അ​ധി​കാ​ര​വും​ ​ഉ​ണ്ടെ​ങ്കി​ലും,​ ​ഭ​ര​ണ​ഘ​ട​ന​യ്‌​ക്ക് ​മു​ക​ളി​​ല​ല്ലെ​ന്ന​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശ​മാ​ണ് ​രാം​ലീ​ല​യി​ലെ​ ​വ​ൻ​ ​ജ​ന​പ​ങ്കാ​ളി​ത്തം​ ​ന​ൽ​കു​ന്ന​ത്.മോ​ദി​യും​ ​അ​മി​ത് ​ഷാ​യും​ ​ത​ന്റെ​ ​ശ​ത്രു​വ​ല്ല.​ ​വെ​റു​പ്പും​ ​ശ​ത്രു​ത​യും​ ​വേ​ണ്ട,​ ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​മാ​ത്ര​മാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഓ​രോ​ ​ഇ​ന്ത്യ​ക്കാ​ര​ന്റെ​യും​ ​ശ​ബ്ദം​ ​കേ​ൾ​ക്ക​ണം.​ ​അ​താ​ണ് ​എ​ന്റെ​ ​മ​തം. രാ​ജ്യ​ത്ത് ​വ​ള​രെ​ക്കാ​ല​മാ​യി​ ​വോ​ട്ട് ​മോ​ഷ​ണം​ ​ന​ട​ക്കു​ന്നു.​ ​

പ​ശ്ചി​മ​ ​ബം​ഗാ​ൾ,​ ​ബീഹാ​ർ,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഛ​ത്തീ​സ്ഗ​ഢ്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ഹ​രി​യാ​ന​ ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ ​വോ​ട്ടു​കൊ​ള്ള​യു​ടെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ 2024​ ​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പും​ ​വോ​ട്ടു​ ​കൊ​ള്ള​യ്ക്കിര​യാ​യി.​ ​രാ​ജ്യ​ത്തെ​ ​വി​ദ്യാ​ഭ്യാ​സ,​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​സി.​ബി.​ഐ,​ ​ഇ​ഡി,​ ​ജു​ഡിഷ്യ​റി,​ ​ബ്യൂ​റോ​ക്ര​സി,​ ​പൊ​ലീ​സ് ​തു​ട​ങ്ങി​യ​വ​യും​ ​ആ​ർ.​എ​സ്.​എ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​ ക​ർ​ഷ​ക​ർ​ക്ക് ​അ​വ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്നി​ല്ല,​ ​യു​വാ​ക്ക​ൾ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​എ​ല്ലാം​ ​അ​ദാ​നി,​ ​അം​ബാ​നി​ ​തു​ട​ങ്ങി​യ​ ​ഏ​താ​നും​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക് ​കൈ​മാ​റി- രാഹുൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR, LATESTNEWS, NATIONALNEWS, RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360