ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള ഹർജികളിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സിസിടിവി ദൃശ്യങ്ങളും, ബോഡി ക്യാമറ റെക്കോർഡിംഗുകളും, മറ്റ് ഡിജിറ്റൽ രേഖകളും നടപടിക്രമങ്ങൾക്കനുസൃതമായി സൂക്ഷിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് അടുത്ത വാദം കേൾക്കുന്നതിനായി സെപ്തംബർ 11ലേയ്ക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടും പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ആണ് ഹാജരായത്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകരായ എൻ ഹരിഹരൻ, ഗോപാൽ ശങ്കരനാരായണൻ, വികാസ് സിംഗ് എന്നിവർ ഹാജരായി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള സിജെപിയുടെ പാർലമെന്റ് മാർച്ചിനെ തുടർന്ന് ജന്തർ മന്ദറിനു ചുറ്റുമുള്ള അഞ്ച് കിലോമീറ്റർ മേഖല യുദ്ധക്കളമായി മാറിയിരുന്നു. നൂറിൽപ്പരം വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്‌തു നീക്കി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിനാൽ കനത്ത സുരക്ഷാ വലയമായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് പ്രതിഷേധക്കാർ പാർലമെന്റ് കവാടത്തിന് സമീപത്തേക്ക് ഇരമ്പിയെത്തിയത്.
The Delhi High Court has issued notices to the Central Government and Delhi Police over petitions alleging police brutality against students during the CJP's Parliament march. The court directed authorities to preserve CCTV footage, body-camera recordings, and other digital evidence, and scheduled the next hearing for September 11. The government and police have been asked to file responses within four weeks.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |