SignIn
Kerala Kaumudi Online
Sunday, 31 May 2026 2.53 PM IST

ബംഗാളിൽ വീണ്ടും സംഘർഷം; ഒരു തൃണമൂൽ എംപി കൂടി ആക്രമിക്കപ്പെട്ടു, തലയ്ക്ക് അടിയേറ്റു

bengal

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിയെ മർദ്ദിച്ചതിന് പിന്നാലെ ഇന്ന് മറ്റൊരു എംപിയും ആക്രമിക്കപ്പെട്ടു. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പുമായ കല്യാൺ ബാനർജിയാണ് ആക്രമണത്തിന് ഇരയായത്. സ്വന്തം മണ്ഡലത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.

അറസ്റ്റിലായ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കാൻ ടിഎംസി പ്രവർത്തകർ ഒത്തുചേർന്നപ്പോഴാണ് സംഭവം. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ബിജെപി പ്രവർത്തകർ തൃണമൂൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.

പ്രതിഷേധിക്കുന്ന തൃണമൂൽ അനുയായികളെ കള്ളന്മാരെന്ന് വിളിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. സംഘർഷം നിയന്ത്രിക്കുന്നതിന് പൊലീസിന്റെയും കേന്ദ്ര സുരക്ഷാ സേനയുടെയും വലിയൊരു സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, WEST BENGAL, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360