SignIn
Kerala Kaumudi Online
Thursday, 15 October 2026 2.38 PM IST

കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ പാർശ്വഫലങ്ങളുണ്ടായാൽ മരുന്ന് കമ്പനികൾ നഷ്ടപരിഹാരം നൽകണം, ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കേന്ദ്രം

covid-vaccine

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം പങ്കിടണമെന്ന മരുന്ന് കമ്പനികളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കുമെന്നും, നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം.

അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ തന്നെ കുത്തിവയ്ക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് വാക്‌സിനേഷൻ മറ്റന്നാളാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CENTRAL GOVERNMENT, COVID 19, COVID VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360