ചെന്നൈ :തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ദീപാവലി അവധി ആഘോഷിക്കാനിറങ്ങിയ അഞ്ച് പേർ മുങ്ങിമരിച്ചു. നാല് വിദ്യാർത്ഥിനികളും ഒരു വനിതാ വാർഡനുമാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. തിരുവണ്ണാമല പെരുമ്പാക്കത്തുള്ള പെൺകുട്ടികളുടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലെ വിദ്യാർത്ഥിനികളും വാർഡനുമാണ് മുങ്ങിമരിച്ചത്. ഇവിടെ താമസിച്ച് പഠിക്കുകയായിരുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നീ വിദ്യാർത്ഥിനികളാണ് അപകടത്തിൽപ്പെട്ടത്.
ദീപാവലി പ്രമാണിച്ച് വിദ്യാർഥിനികൾക്ക് അവധി നൽകിയിരുന്ന സമയത്താണ് അപകടമുണ്ടായത്. നാല് വിദ്യാർഥിനികളും സംരക്ഷണ കേന്ദ്രത്തിലെ വനിതാ വാർഡനായ തേന്മൊഴിയോടൊപ്പം സമുത്തിരം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കുളിക്കുന്നതിനിടെ വിദ്യാർത്ഥിനികൾ അബദ്ധത്തിൽ തടാകത്തിൽ മുങ്ങിപ്പോകുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാർഡൻ തേൻമൊഴിയും മുങ്ങിമരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |