SignIn
Kerala Kaumudi Online
Thursday, 17 September 2026 11.58 PM IST

മമതയ്ക്കും തൃണമൂൽ വിമതർക്കും വൻതിരിച്ചടി,​ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

mamata-

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരിനും ചിഹ്നത്തിനുമായി മുൻമുഖ്യമന്ത്രി മമത ബാനർജി വിഭാഗവും വിമത വിഭാഗവും തമ്മിലുള്ള പോരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത തിരിച്ചടി. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും 'പൂവും പുല്ലും' എന്ന ചിഹ്നവും താത്കാലികമായി മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു, ഇതോടെ മമത ബാനർജി വിഭാഗത്തിനും റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനും അടുത്തമാസം 8ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിപേരോ ചിഹ്നമോ ഉപയോഗിക്കാൻ ആവില്ല. ഇരുവിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്നതിനും അവരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

ഇടക്കാല ഉത്തരവ് പ്രകാരം ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന മാതൃപാർട്ടിയുമായുള്ള ബന്ധം നിലനിറുത്തിക്കൊണ്ടോ അല്ലാതെയോ ഓരോ വിഭാഗത്തിനും തങ്ങൾക്ക് ഇഷ്ടമുള്ള പേരുകൾ തിരഞ്ഞെടുക്കാം. കൂടാതെ ഒക്ടോബർ എട്ടിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ചെയ്തിട്ടുള്ള സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ചിഹ്ന തിരഞ്ഞെടുക്കാനും അനുമതിയുണ്ട്.

വിഷയത്തിൽ വിശദമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി. തീരുമാനം ഉണ്ടാകുന്നതു വരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിൽ തുടരും. ഇരുവരും തങ്ങളുടെ പരിഗണനയിലുള്ള മൂന്നുപേരുകളും മൂന്ന് സ്വതന്ത്ര ചിഹ്നങ്ങളും സെപ്തംബർ 18ന് രാവിലെ 11ന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMATA BANERJEE, TRINAMUL CONGRESS, ELECTION COMMISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360