SignIn
Kerala Kaumudi Online
Friday, 18 September 2026 12.47 AM IST

മോദിഭരണത്തിന്റെ 25വർഷങ്ങൾ; സംസ്ഥാനമെങ്ങും ആഘോഷമാക്കി

dd
സംസ്ഥാനമെങ്ങും ആഘോഷമാക്കി

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ 25വർഷങ്ങൾ പൂർത്തിയാക്കിയത് 'സേവാഅഭിയാൻ' എന്ന പേരിൽ ബി.ജെ.പി.സംസ്ഥാനമെങ്ങും ആഘോഷമാക്കി. ബി.ജെ.പി.ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷന്റെ ആഭിമുഖ്യത്തിൽ ആഘോഷപരിപാടികൾ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നരേന്ദ്രമോദി രാജ്യത്ത് വിസ്മയാവഹമായ വികസനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ ജൻമദിനം കൂടിയായിരുന്നു ഇന്നലെ.

വിവിധയിടങ്ങളിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു. വൈകിട്ട് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ദീപം തെളിയിച്ചു. റെയിൽവേസ്റ്റേഷനുകൾ,ബസ് സ്റ്റാൻഡുകൾ,കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ആഘോഷമുണ്ടായിരുന്നു. വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് മധുരം നൽകി. വൈകിട്ട് മാനവീയം വീഥിയിൽ മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിച്ചു. ബി.ജെ.പി.ഭരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ദീപംതെളിയിക്കലും മധുരവിതരണവും ഉണ്ടായിരുന്നു.

തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപിയും കോട്ടയത്ത് മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനും കൊല്ലത്ത് ബി.ബി.ഗോപകുമാർ എം.എൽ.എ.യും നേതൃത്വം നൽകി. തിരുവനന്തപുരം നഗരത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പായസവിതരണം വി.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360