SignIn
Kerala Kaumudi Online
Thursday, 17 September 2026 11.51 AM IST

പരാതികൾ കേട്ടില്ല: ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് തെരുവുനായ്ക്കളെ തുറന്നുവിട്ട് വേറിട്ട പ്രതിഷേധം

stray-dogs
ആക്ടിവിസ്റ്റുകൾ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് തെരുവുനായ്ക്കളെ തുറന്നുവിട്ടു

മുംബയ്: തെരുവുനായ ശല്യത്തിനെതിരായ ജനങ്ങളുടെ പരാതികൾക്കുനേരെ കണ്ണടച്ച അധികൃതർക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ. മഹാരാഷ്ട്രിയിലെ നാസിക്കിലാണ് സംഭവം.

നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലേയ്ക്ക് ചാക്കുകളിൽ തെരുവുനായ്ക്കളുമായി എത്തിയ ആക്ടിവിസ്റ്റുകൾ അവയെ ഓഫീസറുടെ മേശപ്പുറത്തേയ്ക്ക് തുറന്നുവിടുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ നായ്ക്കുട്ടികൾ മേശപ്പുറത്ത് ഓടിനടക്കുന്നതിന്റെയും ഉദ്യോഗസ്ഥൻ പുറകോട്ട് മാറുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവസേന ജില്ലാ തലവൻ വിക്രം രൺധാവെയുടെ നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പ്രതിഷേധം. ഇതിന്റെ ഭാഗമായി ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ മേശയിൽ നോട്ടുമാലയും ഇവർ സമർപ്പിച്ചു. നിഫാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും കുട്ടികളും മുതിർന്നവരുമടക്കം നി‌രവധിപേർക്ക് കടിയേറ്റതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.

വിഷയത്തിൽ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ ജനങ്ങളെ സാക്ഷിനിർത്തി ഇതേ ഓഫീസിനുള്ളിൽ വീണ്ടും തെരുവുനായ്ക്കളെ അഴിച്ചുവിട്ട് ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അധികൃതർക്ക് മുന്നറിയിപ്പ് നൽകി.

English Summary

In a unique protest against official inaction over the stray dog menace in Nashik, Maharashtra, a group of social activists released stray dogs into the office of the Niphad Nagar Panchayat Chief Officer. The protestors carried the dogs inside sacks and released them directly onto the officer's desk to draw attention to public grievances.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NASHIK ACTIVISTS, STRAY DOGS, STRAY DOG ISSUE PROTEST, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360