SignIn
Kerala Kaumudi Online
Saturday, 18 July 2026 7.26 AM IST

ഇപിഎഫ് പലിശ 8.15%

epf

ന്യൂഡൽഹി:എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2022-23 സാമ്പത്തിക വർഷത്തെ പലിശ 0.05 ശതമാനം വർദ്ധിപ്പിച്ച് 8.15 ശതമാനമാക്കാൻ തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ ബോർഡ് യോഗം ശുപാർശ ചെയ്‌തു. കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്യുന്നതോടെ ഇ .പി. എഫ്. ഒ ഈ തുക വരിക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. പലിശ വർദ്ധിക്കുന്നതോടെ അക്കൗണ്ടിൽ 90,000 കോടി അധികമായി വന്നു ചേരുമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. നിലവിൽ 11 ലക്ഷം കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. കഴിഞ്ഞ വർഷം പലിശയായി വന്നു ചേർന്നത് 77,424.84 കോടിയും അക്കൗണ്ടിലെ ആകെ തുക 9.56 ലക്ഷം കോടിയും ആയിരുന്നു.

വിപണിയിലെ മറ്റ് നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശയാണ് നൽകുന്നതെന്ന് ഇ.പി.എഫ്.ഒ അവകാശപ്പെട്ടു.

കഴിഞ്ഞ മാർച്ചിൽ ആറു കോടിയോളം പേരെ വിഷമത്തിലാക്കി 2021-22ലെ പലിശ 8.5ൽ നിന്ന് 8.1 ശമാനമായി കുറച്ചിരുന്നു. പലിശ വെറും എട്ട് ശതമാനമായിരുന്ന 1977-78ന് ശേഷമുള്ള കുറഞ്ഞ നിരക്കായിരുന്നു അത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, EPFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360