SignIn
Kerala Kaumudi Online
Friday, 17 July 2026 4.28 PM IST

'രോഹിത് ശർമയിൽ നിന്ന് കൊഹ്‌ലി വ്യത്യസ്തനാണ്', വിരമിക്കൽ സമർദ്ദം ഒരാളിലൊതുങ്ങുന്നതിന് പിന്നിലെ കാരണം എന്ത്?

rohit-and-virat
രോഹിത് ശർമ,​ വിരാട് കൊഹ്‌ലി

ലോർഡ്സ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്ന് ദിന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തന്നത്. മുൻ നായകൻ രോഹിത് ശർമയുടെ അവസാന ഏകദിന മത്സരമാകാം ലോർഡ്സിൽ നടക്കാനിരിക്കുന്നതെന്നാണ് ഇന്ത്യൻ മുൻ പരിശീലകൻ ടോം മൂഡി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള വേദിയായതിനാൽ രോഹിത് തന്റെ കരിയർ അവിടെവച്ച് അവസാനിപ്പിക്കുകയാണെങ്കിൽ അത് ആരാധകർക്ക് വികാരനിർഭരമായ നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

രോഹിതിന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഏകദിന കരിയർ അവസാനഘട്ടത്തിലാണെന്നാണ് മൂഡിയുടെ അഭിപ്രായം. രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ അടുത്ത ലോകകപ്പിന് മുമ്പ് തന്നെ ഏകദിന ഫോ‌ർമാറ്റിൽ നിന്നും വിരമിക്കാനുള്ള സാദ്ധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, വിരാട് കൊഹ്‌ലിയെക്കുറിച്ച് അത്തരത്തിലൊരു ചർച്ച ഉയരാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. രോഹിത് ശർമയിൽ നിന്ന് വ്യത്യസ്തമായി ഫിറ്റ്നസിനും പരിശീലനത്തിനും അതീവ പ്രാധാന്യം നൽകുന്ന താരമാണ് കൊഹ്‌ലി. അതുകൊണ്ടുതന്നെ ഉയർന്ന നിലവാരത്തിൽ മികച്ച പ്രകടനം തുടരുന്നതിന് അദ്ദേഹത്തിന് കഴിയുന്നുണ്ടെന്ന് മൂ‌ഡി പറഞ്ഞു.

കൊഹ്‌ലി തന്റെ ശാരീരിക ക്ഷമതയും മത്സരത്തിലെ മികച്ച പ്രകടനവും വർഷങ്ങളായി ഒരേ നിലവാരത്തിലാണ് തുടരുന്നതെന്നും പ്രായം കൂടിയിട്ടും അതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊഹ്‌ലിയുടേത് കൂടുതൽ പ്രൊഫഷണലായുള്ള സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡോ താരമോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മോശം ഫോമിൽ തുടരുന്നതിനാൽ ലോർഡ്സിൽ നടക്കാനിരിക്കുന്ന മത്സരം അദ്ദേഹത്തിന്റെ അവസാന ഏകദിനമാകാമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.

English Summary

Cricket experts, including former Indian coach Tom Moody, speculate the upcoming India-England ODI at Lord's could be Rohit Sharma's last, citing his career's final stage and recent form. No official retirement announcement has been made by Rohit or the BCCI. In contrast, Virat Kohli faces no such discussions, with Moody attributing this to his consistent fitness and professional approach that maintains high performance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, VIRAT KOHLI, ROHIT SHARMA RETIREMENT, VIRAT KOHLI FITNESS, INDIA VS ENGLAND ODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360