SignIn
Kerala Kaumudi Online
Saturday, 31 October 2026 1.52 AM IST

അവസാന നിമിഷം വരെ ജനങ്ങൾക്കൊപ്പം:മോദി

d

ന്യൂഡൽഹി:രാജ്യം പ്രതിസന്ധികൾ നേരിടുമ്പോൾ ചിലർ സന്തോഷിക്കുകയും തന്നെ അപകീർത്തിപ്പെടുത്താനായി അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിന്റെ അവസാന നിമിഷം വരെ താൻ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഭിൽദി ഗ്രാമത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത് ചിലർക്ക് ഇഷ്ടമല്ല. രാജ്യം പ്രതിസന്ധിയിലാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിലവർ ആനന്ദം കണ്ടെത്തുന്നു. പശ്ചിമേഷ്യൻ സാഹചര്യത്തെ നേരിടാൻ ഇന്ത്യ പരിശ്രമിക്കുമ്പോൾ, ഇക്കൂട്ടർ കിംവദന്തികൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. വളം ലഭിക്കില്ലെന്ന് പറഞ്ഞ് കർഷകരെയും പാചകവാതക ക്ഷാമം പറഞ്ഞ് സ്ത്രീകളെയും ഭയപ്പെടുത്തി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽ താൻ ഉറച്ചുനിൽക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെത്തിയപ്പോൾ 'മോദി എങ്ങോട്ടും പോകില്ല എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് ആളുകൾ സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360