SignIn
Kerala Kaumudi Online
Saturday, 31 October 2026 1.44 AM IST

ജയിലിൽ ഭീകരവാദ  ഫണ്ടിംഗ്:  10 പേർ അറസ്റ്റിൽ

d

ശ്രീനഗർ: ലഷ്‌കറെ ത്വയ്ബയും ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടും ജയിലിനുള്ളിൽ നടത്തിവന്ന

ഭീകരവാദ ഫണ്ടിംഗ് ശൃംഖല തകർത്ത് ജമ്മു കാശ്മീർ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പിയാനിൽ പത്തുപേരെ അറസ്റ്റ് ചെയ്തു. വിവിധ ജയിലുകളിൽ കഴിയുന്ന ഭീകരർക്കും അവരുടെ കൂട്ടാളികൾക്കും വേണ്ടി പണം സമാഹരിക്കുകയും അത് എത്തിച്ചുനൽകുകയും ചെയ്തിരുന്ന വലിയ ശൃംഖലയാണിത്.

വിവിധ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴി നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പല ഘട്ടങ്ങളിലായി പണം കൈമാറിയിട്ടുണ്ട്. പൊതുജനങ്ങളിൽനിന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പിരിച്ച പണം

സ്മാർട്ട്‌ഫോണുകൾ വാങ്ങുന്നതിനുൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്.  ശൃംഖലയിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

മയക്കുമരുന്ന് കടത്തും ഭീകരവാദ ബന്ധമുള്ള ശൃംഖലകളും ലക്ഷ്യമിട്ട് ജമ്മു കാശ്മീർ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360