SignIn
Kerala Kaumudi Online
Saturday, 31 October 2026 1.52 AM IST

കോടതി നടപടികളുടെ ദൃശ്യം പോസ്റ്റ് ചെയ്‌താൽ നടപടി: സുപ്രീംകോടതി

k

ഐ.ടി നയത്തിൽ കർശന വ്യവസ്ഥ വേണം

ന്യൂഡൽഹി: കോടതി നടപടികളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം തയ്യാറാക്കുന്ന ഐ.ടി നയത്തിൽ കർശന വ്യവസ്ഥകളുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണിത്. വിഷയം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത പ്രതികരിച്ചു. ഹർജി ദീപാവലിക്കു ശേഷം പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360