
ന്യൂഡൽഹി: 'ഇന്ത്യ" മുന്നണിയുടെ രാംലീലാ മൈതാനിയിലെ റാലിക്ക് 5000 ആളുകളെ അണിനിരത്തി മറുപടി നൽകാൻ ബി.ജെ.പി. സിഖ് വിരുദ്ധ കലാപ ഇരകളെയടക്കം പങ്കെടുപ്പിക്കും. 1984ൽ ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപ വാർഷിക ദിനത്തിലെ പ്രതിപക്ഷ റാലിയെ രാഷ്‌ട്രീയമായി എതിർക്കുകയാണ് ലക്ഷ്യം.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പരിപാടി നയിക്കുന്നത് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയാണ്. നാളെ രാവിലെ 11ന് ഡൽഹി ഹരി നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബി.ജെ.പിയിലെ സിഖ് നേതാക്കളുൾപ്പെടെ പങ്കെടുക്കും. സിഖ് വിരുദ്ധ കലാപ വാർഷിക ദിനത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ റാലി നടത്തുന്നത് സിഖ് സമുദായത്തിന്റെ മനസിലേറ്റ മുറിവിൽ ഉപ്പു തേക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |