
ന്യൂഡൽഹി: സുപ്രീംകോടതി ഇടപെടലിനുപിന്നാലെ ഡൽഹിയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ പ്രക്രിയയുടെ സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി. ഡൽഹിയിലെ കരടുപട്ടികയിൽ ഒഴിവാക്കിയ വോട്ടർമാർക്ക് പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഡൽഹി എസ്.ഐ.ആറിൽ ചട്ടവിരുദ്ധ നടപടികളെന്ന ഹർജികൾ ബുധനാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ സമയപരിധി നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 25 വരെയാക്കുകയായിരുന്നു. ഡിസംബർ 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിരുന്നത് ഡിസംബർ 22ലേക്കും മാറ്റി. മഹാരാഷ്ട്ര,ഹരിയാന,നാഗാലാൻഡ്,തെലങ്കാന,ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധികരിക്കുന്നതിനുള്ള സമയപരിധി നവംബർ 30 വരെയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |