SignIn
Kerala Kaumudi Online
Saturday, 31 October 2026 1.52 AM IST

സെൻസസ്: വീടുകളിലെ കണക്കെടുപ്പ് ജനു.25 മുതൽ

d

ന്യൂഡൽഹി: 2027ലെ ജനസംഖ്യാ സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ. തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, മഞ്ഞു വീഴ്ചയുള്ള ജമ്മുകാശ്‌മീർ, ഹിമാചൽ, ലഡാക്ക് ഒഴികെ ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും. 2027 മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാകും വിവരങ്ങൾ കണക്കാക്കുക. ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം. മാർച്ച് ഒന്നു മുതൽ 5 വരെ പുനരവലോകന കണക്കെടുപ്പ് നടക്കും.

സെൻസസിനായി ശേഖരിച്ച വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകരുതെന്ന് രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360