SignIn
Kerala Kaumudi Online
Saturday, 31 October 2026 1.44 AM IST

സൗരവ് ദാസിന്റെ കുടുംബ പശ്ചാത്തലം കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ്

d

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ദേശീയ കോ-കൺവീനർ സൗരവ് ദാസിന്റെ പൂർവികർ നേപ്പാളുകാരാണെന്നും കുടുംബപശ്ചാത്തലം അന്വേഷിക്കണമന്നും മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യഹർജി. സൗരവിന്റെ പാസ്‌പോർട്ടും ആധാർ കാർഡും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും റദ്ദാക്കണമെന്ന ഹ‌ർജിയിൽ കേന്ദ്രസർക്കാരിനും റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്കും എക്‌സിനും മെറ്റയ്‌ക്കുമടക്കം നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ആറാഴ്ചയ‌്‌ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്രിസ് എസ്.എ. ധർമ്മാധികാരി, ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. കാഞ്ചീപുരം സ്വദേശിയും വ്യവസായിയുമായ ഗണേഷ് കുമാറാണ് ഹർജിക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAURAV DAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360