SignIn
Kerala Kaumudi Online
Friday, 31 July 2026 1.05 PM IST

ക്രിക്കറ്റ്‌ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശ; പതിനേഴുകാരി ആത്മഹത്യ ചെയ്‌തു

aditi-moreshwar-chaukande
അദിതി മോരേശ്വർ ചൗക്കണ്ടെ

നാഗ്‌പൂർ: പ്രാദേശിക ക്രിക്കറ്റ് അസോസിയേഷന്റെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്‌തു. ലക്ഷ്മീനഗർ പ്രദേശത്തെ താമസക്കാരിയായ അദിതി മോരേശ്വർ ചൗക്കണ്ടെയാണ് ജീവനൊടുക്കിയത്.

ബുധനാഴ്‌ച പുലർച്ചെ 5.30യോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെന്ന് പരാമർശിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ അകോല സ്വദേശിയായ അദിതി രണ്ട് വർഷമായി അമ്മയ്‌ക്കൊപ്പം നാഗ്‌പൂരിൽ താമസിച്ചാണ് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നത്. ഉയർന്ന തലങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കണമെന്നായിരുന്നു ആഗ്രഹം. പെൺകുട്ടിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. പ്രാദേശിക ക്രിക്കറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മ‌ർദത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്

ബജാജ് നഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്‌ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

English Summary

A 17-year-old aspiring woman cricketer died by suicide in Nagpur after reportedly being upset over not being selected in the Vidarbha Cricket Association's recent team selection. Police recovered a handwritten note, and an investigation into the incident is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE CASE, CRICKETER, TEAM SELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360