SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.38 PM IST

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഇത്തവണ മികച്ച സേവനങ്ങൾക്കുള്ള പുരസ്കാരങ്ങൾ നൽകിയത് കുതിരയ്ക്കും നായയ്ക്കും, അറിയാം ഇവരുടെ ധീരപ്രവൃത്തികൾ

horse

ന്യൂഡൽഹി: ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ ടി ബി പി) മികച്ച സേവനങ്ങൾക്കുള്ള അവാർഡ് നൽകിയത് നായയ്ക്കും കുതിരയ്ക്കും.സ്ഫോടകവസ്തുക്കൾ കണ്ടെത്തി 25 സൈനികരുടെ ജീവൻ രക്ഷിച്ചതിനാണ് എട്ടുവയസുകാരി സ്നോവിക്ക് പുരസ്കാരം ലഭിച്ചത്.അതിർത്തിയിൽ സൈന്യത്തെ സേവിച്ചതിനാണ് ചാമ്പ്യൻ എന്ന കുതിരക്ക് മെഡൽ നൽകിയത്. ശനിയാഴ്ച ഐ ടി ബി പി ഡയറക്ടർ ജനറൽ സഞ്ജയ് അറോറയാണ് സ്നോവിക്കും ചാമ്പ്യനും മെഡലുകൾ നൽകിയത്.

സെപ്തംബർ 27 നായിരുന്നു സ്നോവിയുടെ ധീരപ്രവൃത്തി. ബക്കർ കറ്റ ഏരിയയിൽ സൈന്യത്തെ ആക്രമിക്കാൻ മരങ്ങൾക്കിടയിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി ഒളിച്ചിരിക്കുകയായിരുന്നു നക്സലുകൾ. ഇതറിയാതെ സ്ഥലത്ത് പട്രോളിംഗ് നടത്താൻ സൈന്യമെത്തി. കൂട്ടത്തിൽ സ്‌നോവിയും ഉണ്ടായിരുന്നു. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ മികച്ച പരിശീലനം കിട്ടിയതുകൊണ്ടാണ് സ്‌നോവിയെയും ഒപ്പംകൂട്ടിയത്.പട്രോളിംഗ് സംഘത്തിന് തൊട്ടുമുന്നിലായി നടക്കുകയായിരുന്നു അവൾ.


ഒരു സ്ഥലത്തെത്തിയപ്പോൾ പൊടുന്നനെ അവൾ നിന്നു. ഒപ്പം അസാധാരണമായി പെരുമാറാനും തുടങ്ങി. കൂടെയുണ്ടായിരുന്ന പരിശീലകന് അപകട സൂചന മണത്തു. ഉടൻതന്നെ സൈനികരോട് ജാഗരൂകരാവാൻ അയാൾ നിർദ്ദേശം നൽകി. തുടർന്ന് മുന്നോട്ടുപോകാൻ പരിശീലകൻ സ്നോവിയോട് ആവശ്യപ്പെട്ടെങ്കിലും അവൾ അനങ്ങിയില്ല. ഇതാേടെ അപകട സാദ്ധ്യത വ്യക്തമായി. പ്രദേശത്തുനിന്ന് സൈന്യം പിന്മാറി. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ നിറച്ച പ്രഷർ കുക്കർ ബോംബുകൾ കണ്ടെത്തുകയായിരുന്നു. 100 മീറ്റർ ചുറ്റളവിൽ 15 പേരെ കൊല്ലാനും 15 പേരെ മാരകമായി പരിക്കേൽപ്പിക്കാനും ഇത്രയും സ്ഫോടക വസ്തുക്കൾക്കാവുമായിരുന്നു. സ്നോവിയുടെ അവരോചിതമായ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഉണ്ടാവുക കൊടിയ ആൾനാശമായിരുന്നു.


2016 മുതലാണ് മികച്ച സേവനത്തിന് നായ്ക്കൾക്കും കുതിരകൾക്കും അവാർഡ് നൽകിത്തുടങ്ങിയത്. ഐടിബിപിയിൽ ജോലി ചെയ്യുന്ന നായ്ക്കളുടെ സേവനകാലാവധി എട്ട് വർഷമാണ്. അതനുസരിച്ച് സ്നോവിയുടെ വിരമിക്കലും അടുത്തിരിക്കുകയാണ്. വിരമിക്കലുനുശേഷം നായ്ക്കളെ പഞ്ച്‌കുളയിലെ നായ്ക്കളുടെ ദേശീയ പരിശീലന കേന്ദ്രത്തിലേക്ക് മാറ്റും. കുതിരകളുടെ വിരമിക്കൽ പ്രായം 16 വയസാണ്. അതിനുശേഷം അവരെയും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ITBP, SPECIAL MEDALS, BEST DOG, SNOWY OWL, HORSE, CHAMPION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360