SignIn
Kerala Kaumudi Online
Monday, 28 September 2026 11.14 PM IST

'അദ്ദേഹത്തെ ഒഴിവാക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് ലോകകപ്പ് കളിക്കാൻ പോകരുത്', ഇന്ത്യൻ താരത്തെക്കുറിച്ച് അശ്വിന്റെ വാക്കുകൾ

kuldeep
കുൽദീപ് യാദവ്

ന്യൂഡൽഹി: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനത്തിന് ശേഷം കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കുൽദീപ് നിർബന്ധമായും ഉണ്ടാകണമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. വിൻഡീസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റെടുത്ത കുൽദീപിന്റേത് തിരിച്ചുവരവല്ലെന്നും താരം മുമ്പും ഇന്ത്യയുടെ മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണെന്നും അശ്വിൻ പറഞ്ഞു.

200 ഏകദിന വിക്കറ്റുകളിലേക്ക് അടുക്കുന്ന കുൽദീപിനെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗണ്ടി ക്രിക്കറ്റിൽ കളിച്ച് വിക്കറ്റ് വേട്ട തുടരാൻ കുൽദീപ് തയ്യാറായതും അശ്വിൻ ചൂണ്ടിക്കാട്ടി. അതിന്റെ ഫലമാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'നാല് വിക്കറ്റ് നേടിയതുകൊണ്ട് മാത്രം കാര്യമില്ല. കുൽദീപിന്റെ തിരിച്ചുവരവാണെന്ന് പലരും പറയുന്നുണ്ട്. അതിനോട് യോജിക്കാനാകില്ല. ഏകദേശം 200 വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 2027 ലോകകപ്പിന് കുൽദീപിനെ കൂടാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പോകാനാകില്ല. അദ്ദേഹം മികച്ച ബൗളറായിരുന്നു, ഇപ്പോഴും മികച്ച ബൗളറാണ്, ഇനിയും അങ്ങനെ തന്നെ തുടരും,' അശ്വിൻ പറഞ്ഞു.

kuldeep-yadav-
കുൽദീപ് യാദവ്

2027 ലോകകപ്പിൽ കുൽദീപിനെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് അശ്വിന്റെ നിലപാട്. മദ്ധ്യ ഓവറുകളിൽ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരമാണ് കുൽദീപെന്നും നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുൺ ചക്രവർത്തി ഫിറ്റായാലും തന്റെ ആദ്യ പരിഗണന കുൽദീപിനായിരിക്കുമെന്നും അശ്വിൻ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ പേസർമാർക്ക് കൂടുതൽ അനുകൂല സാഹചര്യമുണ്ടെങ്കിൽ ടീം കോമ്പിനേഷനിൽ മാറ്റം വരുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 122 ഏകദിനങ്ങളിൽ നിന്ന് 198 വിക്കറ്റാണ് കുൽദീപിന്റെ സമ്പാദ്യം. 26.70 ആണ് ബൗളിംഗ് ശരാശരി. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ എട്ട് ഏകദിനങ്ങൾ കളിച്ച കുൽദീപ് 15.94 ശരാശരിയിൽ 18 വിക്കറ്റുകളും നേടിയിട്ടുണ്ട്.

English Summary

Ravichandran Ashwin believes Kuldeep Yadav should be a first-choice player for India at the 2027 ODI World Cup. He praised Kuldeep’s ability to change games in the middle overs and said he would pick him ahead of Varun Chakravarthy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KULDEEP YADAV, INDIAN CRICKET TEAM, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360