
ന്യൂഡൽഹി: മൂന്ന് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്‌ജിമാരായി നിയമിക്കാൻ കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ,ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാദ്ധ്യായ,തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവർക്ക് സ്ഥാനക്കയറ്റം നൽകും. 3 നിയമനങ്ങളും അംഗീകരിക്കുന്നതോടെ സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം 37 ആകും. വനിത ജഡ്‌ജിമാരുടെ എണ്ണം രണ്ടായി മാറും. നിലവിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |