SignIn
Kerala Kaumudi Online
Friday, 03 July 2026 4.36 AM IST

ജയിലറിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സൂപ്പർ താരത്തിന് ലോക്‌സഭ സീറ്റ് വാഗ്ദാനം ചെയ്ത് ഡികെ; മറുപടി കേട്ടതോടെ കോൺഗ്രസ്‌ അമ്പരന്നു

READ ENGLISH VERSION

jailer

ബംഗളൂരു: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വാഗ്ദാനം നിരസിച്ച് നടൻ ശിവ രാജ്കുമാർ. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഇഡിഗ കമ്മ്യൂണി​റ്റിയുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതിനിടെയാണ് ശിവകുമാർ വിവരം പങ്കുവച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ അവസരം നൽകാമെന്നും ഈ അവസരം എല്ലാവർക്കും ലഭിക്കണമെന്നില്ലെന്നും ശിവകുമാർ താരത്തോട് പറഞ്ഞിരുന്നു.

'ഞാൻ ശിവ രാജ്കുമാറിനോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദ്ദേശിച്ചിരുന്നു. സിനിമയിൽ അഭിനയിക്കാൻ ഇത് ബാധകമല്ല. ഏത് സമയത്ത് വേണമെങ്കിലും അഭിനയിക്കാം.പടിവാതിക്കൽ എത്തുന്ന അവസരം നഷ്ടപ്പെടുത്തരുത്' ശിവകുമാർ താരത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

shiva-rajkumar

തൊട്ടുപിന്നാലെ തന്നെ ശിവ രാജ്കുമാർ പ്രതികരണവുമായി എത്തിയിരുന്നു.'സിനിമയിൽ അഭിനയിക്കാനുളള എന്റെ കഴിവ് സമ്മാനിച്ചത് അച്ഛനാണ്. അവസാനം വരെ അഭിനയത്തിൽ നിന്നും പിൻമാറില്ല. രാഷ്ട്രീയത്തിൽ നന്നായി പ്രവർത്തിക്കുന്നവരുണ്ടെന്നാണ് കരുതുന്നത്' എന്നായിരുന്നു ശിവ രാജ്കുമാർ പറഞ്ഞത്.ഭാര്യ ഗീത ഈ വർഷം തന്നെ കോൺഗ്രസിൽ ചേരുമെന്നും ശിവ രാജ്കുമാർ വ്യക്തമാക്കി. കർണാടക മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളാണ് ഗീതാ ശിവ രാജ്കുമാർ.

കന്നട സിനിമാലോകത്തിലെ തിരക്കുപിടിച്ച നടൻമാരിലൊരാളാണ് ശിവ രാജ്കുമാർ. ഇതിഹാസ നടൻ ഡോ.രാജ്കുമാറിന്റെ മകനാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലറിലെ ശിവ രാജ്കുമാറിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DK SHIVAKUMAR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360