SignIn
Kerala Kaumudi Online
Friday, 26 June 2026 10.31 PM IST

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി 'ജനനായകന്‍' നിര്‍മാതാവ്; നിയമനം താത്കാലിക പദവി സൃഷ്ടിച്ച്

READ ENGLISH VERSION
venkat-narayana

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി വിജയ് ചിത്രത്തിന്റെ നിര്‍മാതാവിന് നിയമനം. 'ജനനായകന്‍' നിര്‍മാതാവ് വെങ്കട് നാരായണക്ക് ആണ് ടിവികെ സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്. പ്രത്യേക പദവി സൃഷ്ടിച്ചാണ് ടിവികെ സര്‍ക്കാര്‍ വെങ്കട് നാരായണയ്ക്ക് നിയമനം. ഒരു വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിട്ടുള്ളത്.

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 'ജനനായകന്‍' റിലീസ് വൈകുന്നതിനിടെയാണ് വെങ്കട് നാരായണയുടെ നിയമനം എന്നത് ശ്രദ്ധേയമാണ്. നേരത്തെ, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് വിജയ് ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കറെ കണ്ടപ്പോള്‍ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കര്‍ണാടക സ്വദേശിയാണ് വെങ്കട് നാരായണ.

സിനിമാ വിതരണത്തിലൂടെ ബിസിനസ് രംഗത്ത് സജീവമായ വെങ്കട് നാരായണ 2020ല്‍ ആണ് ബംഗളൂരു ആസ്ഥാനമാക്കി കെ.വി.എന്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. മലയാളത്തില്‍ ഹിറ്റായി മുന്നേറുന്ന 'ബാലന്‍: ദി ബോയ്' എന്ന ചിത്രത്തിന്റെയും നിര്‍മാതാവാണ് വെങ്കട് നാരായണ. ആദ്യമായാണ് മലയാളത്തില്‍ അദ്ദേഹം ഒരു ചിത്രം നിര്‍മിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENKAT NARAYANA, TN, DELHI, TVK GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360