SignIn
Kerala Kaumudi Online
Saturday, 07 November 2026 2.01 AM IST

പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വൻ തീപിടിത്തം

d

ന്യൂഡൽഹി: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമ്മഭൂമി എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ആളപായമില്ല. പട്യാല ജില്ലയിൽ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. മൂന്ന് ജനറൽ കോച്ചുകൾ പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. 1,500ലേറെ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് റിപ്പോർട്ടുണ്ടെങ്കിലും റെയിൽവേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അമൃത്സറിൽനിന്ന് പശ്ചിമബംഗാളിലെ ന്യൂ ജൽപാൽഗുരിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒരു കോച്ചിലാണ് ആദ്യം തീയുണ്ടായത്. മിനിട്ടുകൾക്കുള്ളിൽ

സമീപത്തെ കോച്ചുകളിലേക്കും തീപടർന്നു. പരിഭ്രാന്തരായ യാത്രക്കാർ മറ്റു കോച്ചുകളിലേക്ക് ഓടി. പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടയുടൻ ട്രെയിൻ നിറുത്തി.

ലോക്കോ പൈലറ്റും ഗാർഡും ചേർന്ന് തീപിടിച്ച കോച്ചുകൾ വേർപെടുത്തി. വൈദ്യുത ലൈനുകളും വിച്ഛേദിച്ചു. കൺട്രോൾ റൂമിൽ വിവരം അറിയിച്ചതോടെ മറ്റ് ട്രെയിനുകളുടെ ഗതാഗതം നിയന്ത്രിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാർക്ക് തുടർയാത്രയ്ക്ക് സൗകര്യമൊരുക്കി. വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, TRAIN GET FIRE PANJAB, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360