SignIn
Kerala Kaumudi Online
Saturday, 07 November 2026 11.21 PM IST

പതിവ് തെറ്റിച്ചില്ല,​ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി

modi-
ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനാംഗങ്ങൾക്ക് മധുരം നൽകുന്നു (ഫയൽ ചിത്രം)​

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ത്ത​വ​ണ​യും​ ​രാ​ജ്യ​ത്തെ​ ​സൈ​നി​ക​ർ​ക്കൊ​പ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ക്കും. ദീ​പാ​വ​ലി​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്ന് ​പു​റ​ത്തു​വി​ട്ട​ ​വീ​ഡി​യോ​ ​സ​ന്ദേ​ശ​ത്തി​ലാ​ണ് ​മോ​ദി​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.

​അ​തി​ർ​ത്തി​ക​ളി​ലും​ ​സൈ​നി​ക​ ​താ​വ​ള​ങ്ങ​ളി​ലും​ ​രാ​ജ്യ​ര​ക്ഷാ​ ​ചു​മ​ത​ല​യി​ലു​ള്ള​ ​സൈ​നി​ക​ർ​ക്കൊ​പ്പം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​പ​തി​വ് ​തു​ട​രും.​ രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ദീ​പ​പ്ര​ഭ​യി​ൽ​ ​തി​ള​ങ്ങു​ന്ന​ ​വേ​ള​യി​ൽ​ ​ഇ​രു​ട്ടി​നെ​തി​രാ​യ​ ​ഇ​ന്ത്യ​യു​ടെ​ ​പോ​രാ​ട്ട​വീ​ര്യ​ത്തി​ന്റെ​ ​പ്ര​തീ​ക​മാ​ണ് ​ദീ​പാ​വ​ലി.​ ​വ​രും​ദി​ന​ങ്ങ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​സ​മൃ​ദ്ധി​യും​ ​നി​റ​ഞ്ഞ​താ​ക​ട്ടെ​യെ​ന്നും​ ​ആ​ശം​സി​ച്ചു.​ ​സൈ​നി​ക​ർ​ക്കൊ​പ്പം​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ക്കു​ന്ന​ത് ​ത​നി​ക്ക് ​ഏ​റെ​ ​സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മാ​ണെ​ന്നും​ ​വ​ർ​ഷം​തോ​റും​ ​അ​വ​ർ​ക്കൊ​പ്പം​ ​ഈ​ ​ദി​നം​ ​ചെ​ല​വി​ടു​ന്ന​ത് ​പ​തി​വാ​യെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​വ​ണ​യും​ ​ആ​ ​പ​തി​വ് ​തു​ട​രു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​എ​ന്നാ​ൽ​ ​ഏ​ത് ​സൈ​നി​ക​ ​താ​വ​ള​ത്തി​ലാ​ണ് ​ഇ​ത്ത​വ​ണ​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ക്കു​ക​യെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​

സർക്കാരിന്റെ ജൻസംപർക്ക് പോർട്ടലിൽ പങ്കുവച്ച മറ്റൊരു സന്ദേശത്തിൽ ഇരുട്ടിന് മേൽ വെളിച്ചത്തിന്റെയും തിന്മയ്ക്ക് മേൽ നന്മയുടെയും നിരാശയ്ക്ക് മേൽ പ്രത്യാശയുടെയും ശാശ്വത വിജയത്തെയാണ് ദീപാവലി ഓർമ്മിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറ‌ഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പുതിയ ഊർജ്ജത്തോടും ദൃഢനിശ്ചയത്തോടും കൂടി മുന്നേറാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM MODI, NARENDRA MODI, DEEPAVALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360