ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ലക്നൗവിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ഭീഷണി. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് അടങ്ങിയ കത്ത് വിമാനത്തിന്റെ ടോയ്‌ലറ്റിൽനിന്ന് കണ്ടെത്തി. സംഭവത്തെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽനിന്ന് ഉടൻ പുറത്തിറക്കി. സുരക്ഷാ പരിശോധനകൾ തുടരുകയാണ്. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലാണ് ഭീഷണിക്കത്ത് കണ്ടെത്തിയത്.
ടോയ്‌ലറ്റിൽനിന്ന് കത്ത് ലഭിച്ചതോടെ വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രതാ നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിമാനത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. കത്ത് വിമാനത്തിൽ വച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയായശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ.
An IndiGo flight from Bengaluru to Lucknow faced a hijacking threat after a warning letter was discovered in its toilet. Passengers were immediately deplaned, and extensive security checks are underway at Bengaluru International Airport. Authorities have launched an investigation into the incident, with the source of the threat currently unknown.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |