SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

പുതിയ സി.ബി.ഐ ഡയറക്‌ടർ പ്രഖ്യാപനം ഉടൻ

a

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ യോഗം ചേർന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. നിലവിലെ ഡയറക്‌‌ടർ പ്രവീൺ സൂദ് മേയ് 24ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ആളെ നിയമിക്കുന്നത്. രണ്ടു വർഷമാണ് ഡയറക്‌ടറുടെ കാലാവധി.

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.ജി.പിയുമായ യോഗേഷ് ഗുപ്‌‌തയും സാദ്ധ്യതാ പട്ടികയിലുണ്ട്. പഞ്ചാബ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും റാ മേധാവിയുമായ പരാഗ് ജെയിൻ, ഐ.ടി.ബി.പി മേധാവി ഹരിയാന കേഡറിലെ ശത്രുജീത് സിംഗ് കപൂർ, സി.ആർ.പി.എഫ് മേധാവി ജി.പി. സിംഗ്, ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാഡമി ഡയറക്‌ടർ അമിത് ഗാർഗ്, മഹാരാഷ്‌ട്ര ഡി.ജി.പി സദാനന്ദ് ദാത്തെ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360