
ന്യൂഡൽഹി: മൂന്നു ദിവസത്തെ സീഷെൽസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. ശനിയാഴ്‌ച സീഷെൽസിലെത്തിയ മോദിക്ക് 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' ബഹുമതി ലഭിച്ചിരുന്നു. പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി ഉഭയകക്ഷി ചർച്ചയും നടത്തി. ഇന്നലെ നടന്ന സീഷെൽസിന്റെ ദേശീയ ദിന സുവർണ ജൂബിലി ആഘോഷത്തിൽ മോദി മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉന്നതതല പ്രതിനിധി സംഘവും ഇന്ത്യൻ പ്രവാസികളും യാത്രയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |