
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനും മുതിർന്ന നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെയെ വീണ്ടും പ്രതിപക്ഷ നേതാവായി നിയമിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ. ജൂൺ 25ന് രാജ്യസഭാ കാലാവധി പൂർത്തിയായ ഖാർഗെ കർണാടകയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. കഴിഞ്ഞ ദിവസം അദ്ദേഹം അദ്ധ്യക്ഷന്റെ ചേംബറിൽ സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. തുടർന്ന് 26 മുതൽ അദ്ദേഹത്തിന് പ്രതിപക്ഷ നേതൃ പദവിയിൽ നിയമനം നൽകി രാജ്യസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |