SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.50 AM IST

കരൂർ സന്ദർശനം: ഡി.എം.കെയ്‌ക്ക് തിരിച്ചടി

e

ന്യൂഡൽഹി: കരൂർ ദുരന്തത്തിലെ ഇരകളെ സന്ദർശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നീക്കം തടയണമെന്ന ഡി.എം.കെയുടെ ആവശ്യം സുപ്രീകോടതി തള്ളി. സി.ബി.ഐ കേസിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ലെന്ന് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കരൂരിനെ കുറിച്ച് പരാ‌മർശം നടത്തുന്നതിൽ നിന്നും തടയാനാകില്ല. കോടതിയെ രാഷ്ട്രീയവേദിയാക്കാനും ആരെയും അനുവദിക്കില്ല. ഇടപെടില്ലെന്ന് കടുത്ത നിലപാടെടുത്തതോടെ, ഹർജി ഡി.എം.കെ പിൻവലിച്ചു. ജൂലായ് 10ന് കരൂർ സന്ദർശിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും, ഇത് സാക്ഷികളെ സ്വാധീനിക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2025 സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും,100ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360