
ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഇന്നലെ തടസഹർജി സമർപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെ സുപ്രീംകോടതി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് മുസ്ലിം ഇതര അംഗങ്ങൾ സംസ്ഥാന വഖഫ് ബോർഡുകളിലുണ്ടാകണം. എന്നാൽ കേരളത്തിലെ ബോർഡിൽ അക്കാര്യം പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്റെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |