SignIn
Kerala Kaumudi Online
Sunday, 19 July 2026 4.00 AM IST

അഹമ്മദാബാദിലെ പടക്കശാലയിൽ പൊട്ടിത്തെറി: എട്ട് മരണം

d

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ എൽ.ജി. ആശുപത്രിയിലേക്ക് മാറ്റി. അ​ഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമ്മാണ ശാലയിൽ ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. ഉടൻ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധയമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പടക്ക നിർമ്മാണ യൂണിറ്റ് അനുമതിയില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എ.എം.സി) കമ്മിഷണർ, മേയർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360